ചന്ദ്രയാൻ -3 ന്റെ മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. രാവിലെ 11.30 നും 12.30 നും ഇടയിലാണ് ഭ്രമണപഥം താഴ്ത്താൻ നിശ്ചയിച്ചിട്ടുള്ളതെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി. ആഗസ്റ്റ് 9 നായിരുന്നു ഇതിനുമുമ്പ് ഭ്രമണപഥം താഴ്ത്തൽ നടന്നത്. ഈ മാസം 23 നാണ് പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ലക്ഷ്യമിടുന്നത്. ചന്ദ്രയാൻ മൂന്ന് പകർത്തിയ രണ്ട് ചിത്രങ്ങൾ ഐ.എസ്.ആർ.ഒ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
Post a Comment