സ്‌കൂളുകള്‍ക്കും ബസ് സ്റ്റോപ്പുകള്‍ക്കും സമീപമുള്ള അപകടകരമായ മരങ്ങള്‍ ഉടന്‍ മുറിക്കണമെന്ന് മന്ത്രി പി. രാജീവ്. കനത്ത മഴയെ തുടര്‍ന്നുള്ള സ്ഥിതി വിലയിരുത്തുന്നതിനായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മരം വീണ് ആളപായമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തണം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി നിര്‍ദേശിച്ചു.
Post a Comment