ആവേശം വാനോളം! കുവൈത്തിനെ തകര്‍ത്ത് സാഫ് കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ.

നിശ്ചിത സമയവും അധികസമയവും പെനാല്‍റ്റി ഷൂട്ടൗട്ടും കടന്ന് സഡന്‍ ഡെത്തിലെത്തിയ തീപാറിയ പോരാട്ടം. ആവേശം വാനോളമുയര്‍ന്ന 2023 സാഫ് കപ്പ് ഫൈനലില്‍ കുവൈത്തിനെ തകര്‍ത്ത് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ സഡന്‍ ഡെത്തിലാണ് ഇന്ത്യയുടെ വിജയം.

നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ 5-4 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. 
കുവൈറ്റിന്റെ ആറാം കിക്ക് തട്ടിയകറ്റിയ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണ് ഇന്ത്യയുടെ വിജയനായകന്‍.

നിശ്ചിത സമയത്ത് ഇന്ത്യയ്ക്ക് വേണ്ടി ലാലിയാന്‍സുവാന്‍ ചങ്‌തെയും കുവൈത്തിനുവേണ്ടി അബീബ് അല്‍ ഖല്‍ദിയും ലക്ഷ്യം കണ്ടു. സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ നേടുന്ന ഒന്‍പതാം കിരീടമാണിത്. ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

Post a Comment

Previous Post Next Post