ഒറ്റയടിക്ക് സാഹചര്യം മാറി; കേരളത്തിൽ അതിതീവ്ര മഴയെത്തുന്നു.

സംസ്ഥാനത്തെ മഴ സാഹചര്യം ഒറ്റയടിക്ക് മാറി. ഇന്ന് മുതൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത്തി നിലവിൽ അതിന്റെ സാധാരണ  സ്ഥാനത്തത് നിന്നും തെക്ക് ഭാഗത്ത്‌  സ്ഥിതി ചെയ്യുന്നതും രണ്ട് ചക്രവാതചുഴി നിലനിൽക്കുന്നതുമാണ് കേരളത്തിലെ മഴ സാഹചര്യം ഒറ്റയടിക്ക് മാറ്റിയത്.

 പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായാണ് ഒരു ചക്രവാതചുഴി നിലനിൽക്കുന്നത്. മറ്റൊരു ചക്രവാതചുഴി ആൻഡമാൻ കടലിനു മുകളിലായും സ്ഥിതി ചെയ്യുന്നുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Post a Comment

Previous Post Next Post