സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 3,500 ലധികം കച്ചവട സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തുന്നത്. ഇതിനായി 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ഹോട്ടലുകള്‍, ഹൈറിസ്‌ക് ഭക്ഷണം പാചകം ചെയ്ത് വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവ ഭക്ഷ്യസുരക്ഷാ നിയമങ്ങളും, സര്‍ക്കാര്‍ മാനദണ്ഡങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കുക എന്നതാണ് പരിശോധനയുടെ പ്രധാന ഉദ്ദേശം.


Post a Comment

Previous Post Next Post