ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭശ്മശാനം ഉള്ളിയേരിയിൽ : ഉദ്ഘാടനം നാളെ

ഉള്ളിയേരി : ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭശ്മശാനം ഉള്ളിയേരിയിൽ പ്രവർത്തന സജ്ജമായി. പൊതു ശ്മശാനങ്ങളെക്കുറിച്ചുള്ള പതിവുസങ്കല്പങ്ങളെ മാറ്റിമറിക്കുന്ന പ്രശാന്തി ഗാർഡൻ ശ്മശാനം ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ ഭൂഗർഭ ഗ്യാസ് ശ്മശാനമാണിത്.

 ഉള്ളിയേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നിൽ 26 ഏക്കർ സ്ഥലത്താണ് പ്രശാന്തി ഗാർഡൻ നിർമിച്ചത്. മുൻ എം.എൽ.എ പുരുഷൻ കടലുണ്ടിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 4.25 കോടി രൂപയും കെ എം സചിൻദേവ് എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും പഞ്ചായത്തിന്റെ 27 ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്.

സ്മൃതിവനങ്ങൾ, പൊതുദർശനത്തിന് വെക്കാനുള്ള സൗകര്യം, ഉദ്യാനങ്ങൾ, കാരക്കാട്ട്കുന്ന് മലയിൽനിന്നുള്ള പ്രകൃതിമനോഹര കാഴ്ചകൾ എന്നിവയാണ് ശാനത്തെ വ്യത്യസ്തമാക്കുന്നത്. മലയിലെ മരങ്ങളും ഭൂപ്രകൃതിയും അതേപടി നില നിർത്തിയാണ് നിർമാണം നടത്തിയത്. മല തുരന്ന് നിർമിച്ച പ്രകൃതിസൗഹൃദ മാതൃക ശ്മശാനം കാഴ്ചയിലും വ്യത്യസ്തമാണ്, ഉദ്യാനം ഇടവഴികൾ, വായനമുറികൾ, ഇരിപ്പിടങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാവും. ബാലുശ്ശേരി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകൾക്കും ശ്മശാനം ഉപയോഗിക്കാൻ കഴിയും.

സംസ്ഥാനപാതയിൽ പാലോറയിൽ നിന്ന് 700 മീറ്റർ സഞ്ചരിച്ചാൽ ശ്മശാനത്തിൽ എത്തിച്ചേരാം. ഒരേസമയം രണ്ടു മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്. ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണ് ഇവിടെ സംസ്കാര ചടങ്ങുകൾ ഒന്നരമണിക്കൂറിനകം സംസ്കാരം പൂർത്തിയാകും. ട്രോളിയിലുടെ ചുളയിൽ വെക്കുന്ന മൃതദേഹം സംസ്കരിക്കുമ്പോൾ ഉണ്ടാകുന്ന പുക ശുദ്ധികരിച്ചാണ് മലയ്ക്കുമുകളിലെ 30 മീറ്റർ ഉയരമുള്ള കുഴലിലൂടെ പുറത്തുവിടുക. 15 മുതൽ 18 കിലോഗ്രാം പാചകവാതകമാണ് ഒരു മൃതദേഹം സംസ്കരിക്കാൻ ആവശ്യം വരുക.


Post a Comment

Previous Post Next Post