സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം സമൂഹത്തിന് അനിവാര്യം : എം. കെ. രാഘവൻ എം.പി.

കോഴിക്കോട്:- കേന്ദ്ര-സംസ്ഥാന പദ്ധതികളിൽ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം സാമൂഹിക പുരോഗതിക്ക് അനിവാര്യമാണെന്നും, സമൂഹത്തിലുള്ള ആനുകാലികമായ പരിവർത്തനങ്ങളിൽ സന്നദ്ധ സംഘടനകൾ വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണെന്ന്‌ എം. കെ. രാഘവൻ എംപി പറഞ്ഞു.  നിസ്വാർത്ഥ സേവനം  നടത്തുന്ന സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് നാഷണൽ എൻജിഒ കോൺഫെഡറേഷൻ നടത്തിവരുന്ന സേവന പ്രവർത്തനങ്ങളെ തദവസരത്തിൽ അദ്ദേഹം അഭിനന്ദിച്ചു.

സാമൂഹിക സംരംഭകത്വ തൊഴിൽ പദ്ധതിയുടെ ഭാഗമായുള്ള കോഴിക്കോട് ജില്ലാതല പ്രവർത്തക കൺവെൻഷനും  50% ധനസഹായത്തോടുകൂടി ഉള്ള ലാപ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മോഹനൻ കോട്ടൂർ അധ്യക്ഷത വഹിച്ചു. നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ കോ ഓർഡിനേറ്റർ അനന്തു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നിജേഷ് അരവിന്ദ്, ഡോ:അൽഫോൻസാ മാത്യു, അഡ്വക്കറ്റ് പി. ജാനകി, എം അരവിന്ദ് ബാബു, ബേബി കിഴക്കേ ഭാഗം, ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു,എം.പി.മൊയ്തീൻ കോയ. തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post