സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ വിപുലമായ പരിപാടികളോടെ നടത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികള്‍ നടക്കും.
ഓണം മാര്‍ക്കറ്റുകളും, പ്രത്യേകം പച്ചക്കറി ചന്തകളും, കുടുംബശ്രീ ചന്തകളും ഓണക്കാലത്ത് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പച്ചക്കറി ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ പരമാവധി വിലകുറച്ച് നല്‍കാനായി വട്ടവട, കാന്തലൂര്‍, വയനാട് എന്നിവിടങ്ങളിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സമാഹരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പിനോട് നിര്‍ദ്ദേശിച്ചു.
Post a Comment