സംസ്ഥാന മദ്യനയം 2023-24 ന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കാന്‍ നയം ലക്ഷ്യമിടുന്നു. കള്ള് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക, കേരളാ ടോഡി എന്ന പേരിൽ കള്ള് ബ്രാൻഡ് ചെയ്യുക, കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റുക എന്നിവയും പുതിയ മദ്യനയം മുന്നോട്ടുവയ്ക്കുന്നു. വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളിൽ തന്നെ നിർമ്മിക്കുന്നതിനുള്ള സംവിധാനം ഒരുക്കും.
സംസ്ഥാനത്ത് ലഭ്യമാകുന്ന പഴ വർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉദ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകള്‍ക്ക് ടൂറിസം സീസണിൽ മാത്രം ബിയർ, വൈൻ തുടങ്ങിയവ വിൽപ്പന നടത്താൻ പ്രത്യേക ലൈസൻസ് അനുവദിക്കും. ബാർ ലൈസൻസ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 35 ലക്ഷം രൂപയായി വർദ്ധിപ്പിക്കും. വിമുക്തി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക, ലഹരി പദാർഥങ്ങള്‍ കൌമാരക്കാരെ ആകർഷിക്കുന്നതിനുള്ള കാരണങ്ങള്‍ പഠനവിധേയമാക്കുക തുടങ്ങി നടപടികളെക്കുറിച്ചും നയം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു.
Post a Comment