ഡെങ്കിപ്പനിയ്‌‌ക്കെതിരെ പ്രതിരോധം ശക്തമാക്കണം; അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്.

സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌‌‌ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരണങ്ങള്‍ ഒഴിവാക്കാനുള്ള എല്ലാ പരിശ്രമങ്ങളും ആരോഗ്യ വകുപ്പ് നടത്തും. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകി.

 പരിശോധനകൾ വർധിപ്പിക്കേണ്ടതാണ്. മരണം പരമാവധി കുറയ്‌‌ക്കാനായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്തണം. മരുന്നുകളും ടെസ്‌‌റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിംഗ് സെൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post