എം.ടി. വാസുദേവൻ നായരുടെ നവതിയോടനുബന്ധിച്ച് സാംസ്കാരിക വകുപ്പും തുഞ്ചന്‍ സ്മാരക ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'സാദരം -എം.ടി ഉത്സവം’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

എം.ടി. വാസുദേവൻ നായരുടെ നവതിയോടനു ബന്ധിച്ച് തിരൂർ തുഞ്ചൻപറമ്പിൽ സംഘടിപ്പിക്കുന്ന 'സാദരം -എം.ടി ഉത്സവ''ത്തിന് ഇന്ന് തുടക്കമാകും. സാംസ്കാരിക വകുപ്പും തുഞ്ചൻ സ്മാരക ട്രസ്റ്റും ചേർന്നാണ് അഞ്ചുദിനം നീളുന്ന എംടി ഉത്സവം സംഘടിപ്പിക്കുന്നത്.

വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയാവും. എംടിയുമായി ബന്ധപ്പെട്ട പ്രദർശനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. എംടി ഉത്സവം 20 ന് സമാപിക്കും.

Post a Comment

Previous Post Next Post