കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച ചർച്ചകൾ ഇന്നും തുടരും. ആരോഗ്യപരമായ കാരണങ്ങളാൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡി.കെ ശിവകുമാർ ഇന്നലെ ഡൽഹി സന്ദർശനം റദ്ദാക്കിയിരുന്നു.
കർണാടകയിൽ കോൺഗ്രസ് വിജയിക്കുമെന്ന് ഹൈക്കമാൻഡിന് നൽകിയ ഉറപ്പ്, താൻ പാലിച്ചതായി അദ്ദേഹം ഇന്നലെ ബെംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് ഹൈ കമാൻഡുമായുള്ള ചർച്ചകൾക്കായി അദ്ദേഹം ഇന്ന് ഡൽഹിയിൽ എത്തിയേക്കും. അതേസമയം, കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള ചർച്ചയ്ക്കായി സിദ്ധരാമയ്യ ഇന്നലെ ന്യൂഡൽഹിയിൽ എത്തി.
Post a Comment