കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ആരംഭിക്കും.

കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം.  രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും.  224 നിയമസഭാ സീറ്റുകളുള്ള കർണാടകത്തിൽ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.  കര്‍ണാടക നിയമസഭയിലേക്ക് ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്.  73.19 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 73 ശതമാനം പുരുഷന്മാരും 72 ശതമാനം സ്ത്രീകളും സമ്മതിദാന അവകാശം വിനിയോഗിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Post a Comment

Previous Post Next Post