ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട മറ്റന്നാള്‍ തുറക്കും. നട തുറക്കുന്ന ദിവസം പൂജകള്‍ ഉണ്ടാകില്ല. ഇടവം ഒന്നായ മെയ് 15 ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്ര നട ദര്‍ശനത്തിനായി ഭക്തര്‍ക്ക് തുറന്നു നല്‍കും. നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും.
വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനം നടത്താം. നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി 10ന് നട അടയ്ക്കും. പ്രതിഷ്ഠാ ദിന പൂജകള്‍ക്കായി ഈ മാസം 29, 30 ദിനങ്ങളിലും നട തുറന്നിരിക്കും.
Post a Comment