സീറ്റ് ബെല്‍റ്റ് അലാം സ്റ്റോപ്പര്‍ ക്ലിപ്പുകള്‍ വില്‍ക്കുന്ന അഞ്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് എതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി ഉത്തരവ് . ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സ്നാപ് ഡീല്‍, ഷോപ് ക്ലൂസ്, മീഷോ എന്നിവയ്ക്കെതിരെയാണ് ഉപഭോക്തൃ നിയമലംഘനം, തെറ്റായ വിപണന രീതികള്‍ എന്നിവ ചൂണ്ടിക്കാട്ടി സി.സി.പി.എ നടപടി സ്വീകരിച്ചത്. മോട്ടോര്‍വാഹന നിയമം വ്യവസ്ഥ ചെയ്യുന്ന സീറ്റ് ബെല്‍റ്റുകള്‍ ധരിക്കുന്നതില്‍ തെറ്റായ ഇടപെടല്‍ നടത്തുന്ന അലാം സ്റ്റോപ്പറുകള്‍ യാത്രക്കാരുടെ ജീവനും സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നതായി ഉത്തരവില്‍ പറയുന്നു.
Post a Comment