കേന്ദ്രസര്‍വീസില്‍ പുതുതായി നിയമിതരയ 71,000 പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിയമനകത്ത് വിതരണം ചെയ്യും. നിയമിതരായവരെയും തുടര്‍ന്ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി റോസ്ഗര്‍ യോജനയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാജ്യത്തുടനീളം 45 സ്ഥലങ്ങളിലും റോസ്ഗര്‍ മേള നടക്കുന്നുണ്ട്. ഗ്രാമിണ്‍ ഡാക് സേവക്സ്, ഇന്‍സ്പെക്ടര്‍ ഓഫ് പോസ്റ്റ്സ്, കൊമേഴ്സ്യല്‍-കം-ടിക്കറ്റ് ക്ലാര്‍ക്ക്, ജൂനിയര്‍ ക്ലാര്‍ക്ക്-കം-ടൈപ്പിസ്റ്റ് തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കേന്ദ്രത്തി ന്റെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കു ള്ള ചുവടുവെപ്പാണ് റോസ്ഗര്‍ മേള.
Post a Comment