എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം വച്ഛ് കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ കേരളത്തിൽ 2,98,615 പട്ടയങ്ങൾ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് കോട്ടമൈതാനത്ത് ജില്ലാതല പട്ടയമേള ഉൽഘാടനവും117 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ ദൈനംദിന കാര്യങ്ങളിൽ കൂടുതൽ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകൾ ജനോന്മുഖവും സേവനോന്മുഖവുമായി മാറുന്ന പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
എല്ലാവർക്കും ഭൂമി, എല്ലാവർക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ആശയം മുൻ നിർത്തിയാണ് റവന്യു വകുപ്പ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ തൊഴിലുറപ്പ് ക്ഷേമനിധി ബോര്‍ഡ് രൂപീകരണവും ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
Post a Comment