രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും.

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും.  വന്ദേഭാരത് എക്സ്പ്രസ്, കൊച്ചി ജല മെട്രോ എന്നിവയും 3,200 കോടി രൂപയുടെ മറ്റ് അടിസ്ഥാന വികസന പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.

നാളെ വൈകിട്ട് കൊച്ചി നാവിക വ്യോമതാവളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് തേവര സേക്രഡ് ഹാർട്ട്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന യുവജന സംഗമമായ യുവം - 2023 നെ അഭിസംബോധന ചെയ്യും. മറ്റന്നാള്‍, സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ തിരുവനന്തപുരം സെൻട്രൽ റെയില്‍വേ സ്റ്റേഷനിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സര്‍വീസ് നടത്തുന്ന ട്രെയിനിന് എട്ടു സ്റ്റോപ്പുകളാണ് ഉണ്ടാകുക.  തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍  സംസ്ഥാനത്ത് 3,200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുകയും, തറക്കല്ലിടുകയും ചെയ്യും. കൊച്ചി ജല മെട്രോയും, ഡിണ്ടിഗല്‍-പളനി-പാലക്കാട് റെയില്‍ വൈദ്യുതീകരണ പദ്ധതിയും ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 

ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകള്‍ വഴി കൊച്ചിക്ക് ചുറ്റുമുള്ള പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ജല മെട്രോ.  തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി റെയില്‍വേസ്റ്റേഷനുകളുടെ പുനരുദ്ധാരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.  1,515 കോടി രൂപ ചെലവില്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ തറക്കല്ലിടലും ശ്രീ മോദി നിര്‍വഹിക്കും.  

Post a Comment

Previous Post Next Post