രാജ്യത്ത് കനത്ത ചൂടിന് ഈ മാസം അവസാനത്തോടെ നേരിയ ശമനം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ഏതാനും ദിവസത്തിനകം വരാനിടയുള്ള പശ്ചിമ വാതങ്ങളുടെ സ്വാധീനത്താലാണിത്. ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ഏപ്രില്‍ 25 വരെ 39 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും പരമാവധി താപനില. അടുത്ത അഞ്ച് ദിവസത്തിനിടെ രാജ്യത്തെവിടെയും ഉഷ്ണതരംഗത്തിനുള്ള സാധ്യതയില്ല. ഇന്നും നാളെയും കേരളം, തമിഴ്നാട്, ഒഡീഷ, അസം, അരുണാചല്‍പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Post a Comment