ഉള്ളിയേരി ഫെസ്റ്റിന് ഇന്ന് തുടക്കം.

ഉള്ളിയേരി:  ഒരാഴ്ച നീളുന്ന ഉള്ളിയേരി ഫെസ്റ്റിന് വർണാഭമായ ഘോഷയാത്രയോടെ ഇന്നു തുടക്കമാകും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗിരീഷ് പുത്തഞ്ചേരി നഗറിൽ ഇന്നു മുതൽ 30 വരെയാണ് ഫെസ്റ്റ്. വൈകിട്ട് 4ന് മുണ്ടോത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ ഓരോ വാർഡും മത്സരാടിസ്ഥാനത്തിൽ പങ്കെടുക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

 കെ.എം.സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിക്കും. ഫെസ്റ്റിന്റെ ബ്രാൻഡ് അംബാസഡറും ദേശീയ പുരസ്കാര ജേതാവുമായ നാഞ്ചിയമ്മ മുഖ്യാതിഥിയാകും. തുടർന്ന് പ്രകാശ് ഉള്ളിയേരിയും കേരള കലാമണ്ഡലവും ചേർന്നൊരുക്കുന്ന നൃത്ത സംഗീത വിരുന്നും അരങ്ങേറും. 30 നു സമാപന സമ്മേളനം എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്യും. ടി.പി.രാമകൃഷ്ണൻ എംഎൽഎ അതിഥിയാകും. തുടർന്ന് കാലിക്കറ്റ് സൂപ്പർ ബീറ്റ്സിന്റെ മെഗാഷോ അരങ്ങേറും.

Post a Comment

Previous Post Next Post