വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ വ‍ൃദ്ധനെ ചവിട്ടിക്കൊന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ വീണ്ടും കാട്ടാന ആക്രമണം രൂക്ഷമാകുന്നു. പാലക്കാട് അട്ടപ്പാടിയില്‍ വ‍ൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ രങ്കനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കശുമാങ്ങ ശേഖരിക്കാനായി പുറത്തുപോയ രങ്കന്‍ വീട്ടില്‍ മടങ്ങിയെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാണെന്ന് സ്ഥിതീകരിച്ചു.

ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു. 301 കോളനിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പ്രദേശ വാസിയായ ലീല ചന്ദ്രന്റെ വീടിന്റെ വീടിന്റെ വാതിലും വീടിനോട് ചേര്‍ന്നുള്ള ഷെഡുമാണ് തകര്‍ത്തത്. സംഭവ സമയം ലീല വീട്ടില്‍ ഉണ്ടായിരുന്നില്ല. ചക്കക്കൊമ്പനാണ് വീടു തകര്‍ത്തതെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.

Post a Comment

Previous Post Next Post