ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് ഇന്ന് 50-ാം പിറന്നാൾ.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് ഇന്ന് 50-ാം പിറന്നാൾ. ലോക ക്രിക്കറ്റിൽ രാജ്യത്തിന് നിരവധി റെക്കോർഡുകൾ നേടിത്തന്ന സച്ചിൻ 1973 ഏപ്രിൽ 24 ന് മുംബൈയിലാണ് ജനിച്ചത്.  1989 ൽ പാകിസ്ഥാനെതിരെയായിരുന്നു ക്രിക്കറ്റിൽ സച്ചിന്റെ അരങ്ങേറ്റം.  ഈ കളിയിലൂടെ നേടിയ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിൽ കളിച്ച പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരിലാണ്.

1992 ലാണ് സച്ചിൻ ആദ്യമായി ലോകകപ്പിൽ അരങ്ങേറുന്നത്.  2011 ലെ തന്റെ ആറാം ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയെ തോൽപിച്ച സച്ചിൻ തന്റെ ആദ്യ ലോകകപ്പ് നേട്ടം സ്വന്തമാക്കി.  2012 ൽ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി സച്ചിൻ പ്രഖ്യാപിച്ചു.  2013 ൽ ക്രിക്കറ്റിലെ എല്ലാ മത്സരങ്ങളിൽ നിന്നും അദ്ദേഹം വിരമിച്ചു.  2014 ൽ രാജ്യം ഭാരതരത്ന നൽകി സച്ചിനെ ആദരിച്ചു.  


Post a Comment

Previous Post Next Post