മൂലാട് ഹിന്ദു എ എൽ പി സ്കൂൾ നൂറാം വാർഷികം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

മൂലാട് ഹിന്ദു എ എൽ പി സ്കൂൾ നൂറാം വാർഷികം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് കെ എം സച്ചിൻ ദേവ് എം എൽ എ അധ്യക്ഷത വഹിച്ചു. കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്  സുരേഷ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്.

കെ കെ ഷിജിത്ത് (സ്റ്റാൻ്റിങ് കമ്മറ്റി ചെയമാൻ കോട്ടൂർ പഞ്ചായത്ത്) ടി കെ സുമേഷ്  കെ.വി സത്യൻ. അസീസ് മാസ്റ്റർ, പി.കെ ഗോപാലൻ . സദാനന്തൻ .അനില, പ്രമുഖ സിനിമാ പിന്നണി ഗായകൻ നാസിൽ  പി തുടങ്ങിയവർ പങ്കെടുത്തു. സൈബർ കുറ്റകൃത്ത്യങ്ങളെ കുറിച്ച്  രംഗീഷ് (കേരളാ പോലീസ് ) ക്ലാസ് എടുത്തു. കെ.സി സുനി നന്ദിയും പറഞ്ഞു.

ചടങ്ങിന് ശേഷം പൂർവ അദ്യാപകരെയും വിദ്യാത്ഥികളെയും ആദരിച്ചു. അംഗൻവാടി കുട്ടികളുടെ കലാപരിപാടികളും പ്രദേശിക കലാകാരൻമാരുടെ പരിപാടികളും അരങ്ങേറി. എപ്രിൽ 29 ന് വിവിധ കലാപരിപടികളോടെ പരിപാടി അവസാനിക്കും.

Post a Comment

Previous Post Next Post