രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റെന്നാൾ വൈകിട്ട് കൊച്ചിയിലെത്തും. കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം, തേവര വരെ ബിജെപി സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് തേവര സേക്രഡ് ഹാർട്ട്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന യുവജന സംഗമമായ യുവം - 2023 നെ അദ്ദേഹം അഭിസംബോധന ചെയ്യും.
ചൊവ്വാഴ്ച്ച സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം മുതൽ കാസർകോട് വരെ 11 ജില്ലകളിലൂടെയായിരിക്കും ട്രെയിൻ സർവീസ് നടത്തുക. കൂടാതെ, സംസ്ഥാനത്തെ 3200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുകയും, തറക്കല്ലിടുകയും ചെയ്യും. ഇതിൽ കൊച്ചി വാട്ടർ മെട്രോ പദ്ധതിയും ഉൾപ്പെടുന്നു. ദിണ്ടിഗൽ-പളനി-പാലക്കാട് പാതയിലെ റെയിൽ വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
Post a Comment