നടുവണ്ണൂർ ന്യൂ പ്രകാശ് കോളേജ് 1987 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടുവണ്ണൂർ 'ഗ്രീൻ പെരേസ' ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡൻറ് കെ.പ്രകാശൻ നടുവണ്ണൂർ അധ്യ ക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.സി. ഹരിദാസ് തിരുവോട് സ്വാഗതം പറഞ്ഞു.
പേരാമ്പ്ര ട്രാഫിക് എസ്.ഐ. വി.ഹമീദ് ഉദ്ഘാ ടനം ചെയ്തു. നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ടി. റാബിയ, ഗീത കാവിൽ, മനോജ് കാവിൽ, ബീന കാവിൽ, ഗീത അഞ്ചാംപീടിക, റീജ പെരവച്ചേരി, കൃഷ്ണൻ വാകയാട്, റിട്ട. സി.ഐ.എസ്.എഫ്. ജവാൻ നാരകശ്ശേരി സുരേഷ് ബാബു, ജോ. സെക്രട്ടറി ഉഷ നടുവണ്ണൂർ എന്നിവർ സംസാരിച്ചു.
മനോജ് കാവിൽ, മനോജ് കൂട്ടാലിട, ഉഷ നടുവണ്ണൂർ, ദിവാകരൻ കൂട്ടാലിട എന്നിവരുടെ കവിതാലാപനവും ഗാനമേളയും പൂർവ്വ വിദ്യാർത്ഥി സംഗമത്തെ അവിസ്മരണീയമാക്കി. വിവിധ കലാപരിപാടികൾക്ക് ശേഷം വൈകു ന്നേരത്തോടുകൂടി ചടങ്ങ് അവസാനിച്ചു. ബീന കാവിൽ നന്ദി പറഞ്ഞു.
Post a Comment