പത്മ മാതൃകയിൽ സംസ്ഥാനം ആദ്യമായി നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും.

പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. വൈകീട്ട് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാനാണ് പുരസ്കാരങ്ങള്‍ കൈമാറുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും.

പ്രമുഖ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് കേരള ജ്യോതി പുരസ്‌കാരം നല്‍കും.  നാടക രചയിതാവ് ഓംചേരി എൻ.എൻ പിള്ള,  സിവിൽ സർവീസ്, സാമൂഹ്യ സേവന രംഗത്തെ വിദഗ്ദര്‍ ടി മാധവ മേനോൻ, ചലച്ചിത്രതാരം മമ്മൂട്ടി എന്നിവര്‍ക്ക് കേരള പ്രഭ പുരസ്‌കാരം നല്‍കും. കേരള ശ്രീ പുരസ്‌കാരങ്ങളും കൈമാറും. 

Post a Comment

Previous Post Next Post