പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സഭാ സമ്മേളനം വെട്ടിച്ചുരുക്കി കേരള നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സഭാ  സമ്മേളനം വെട്ടിച്ചുരുക്കി കേരള നിയമസഭ  അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ബജറ്റിന്റെ സുപ്രധാന ഭാഗമായ ധനകാര്യ ബില്ലും, ധനവിനിയോഗ ബില്ലുകളും  ചർച്ച കൂടാതെ പാസാക്കിയ ശേഷമാണ് സഭ  പിരിഞ്ഞത്. പൊതുജനാരോഗ്യ, പഞ്ചായത്ത്  രാജ്, മുനിസിപ്പാലിറ്റി ബില്ലുകളും, സ്വകാര്യ വന ഭേദഗതി ബില്ലും സഭ ഇന്ന് പാസാക്കി.

 അടിയന്തര പ്രമേയത്തിനുള്ള  അവകാശം നിഷേധിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി  പ്രതിപക്ഷം ഇന്ന് സഭയുടെ നടുത്തളത്തിൽ സത്യാഗ്രഹം ആരംഭിച്ചിരുന്നു. ഇന്ന് സമ്മേളനം തുടങ്ങിയപ്പോൾ തന്നെ സഭാ നടപടികളോട് സഹകരിക്കാൻ സാധിക്കില്ലെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കറെ അറിയിച്ചു. എന്നാൽ സഭയുടെ നടുത്തളത്തിൽ പ്രതിപക്ഷം സത്യാഗ്രഹം നടത്തുന്നത്  ശരിയായ രീതി അല്ലെന്നും ഈ സമീപനം മാറ്റണമെന്നും സ്പീക്കർ വ്യക്തമാക്കി.

ചോദ്യോത്തര വേളയിലുടനീളം  പ്രതിപക്ഷം മുദ്രാവാക്യങ്ങളുയർത്തി  പ്രതിഷേധിച്ചു.  പിന്നാലെ സ്പീക്കർ ചോദ്യോത്തരവേളയുടെ അവശേഷിക്കുന്ന ഭാഗം റദ്ദാക്കുന്നതായി അറിയിച്ചു. തുടർന്ന് നടപടികൾ വേഗത്തിൽ ആക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.

Post a Comment

Previous Post Next Post