റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് 2023 ലെ സെന്‍ട്രല്‍ ബാങ്കിംഗ് പുരസ്കാരം. ഗവര്‍ണര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹനായ ശ്രീ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ശക്തികാന്ത ദാസിന് ലഭിച്ച അംഗീകാരം രാജ്യത്തിന് അഭിമാനകരമാണെന്ന് ശ്രീ. മോദി ട്വീറ്റ് ചെയ്തു.
2018 ഡിസംബറിലാണ് ശ്രീ ശക്തികാന്ത ദാസ് റിസര്‍വ്വ് ബാങ്കിന്‍റെ ഗവര്‍ണര്‍ പദവിയിലെത്തിയത്. കോവിഡ് മഹാമാരി, റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയവ മൂലം രാജ്യത്തെ സാമ്പത്തിക രംഗം തളര്‍ച്ച നേരിട്ട സാഹചര്യത്തില്‍ മികച്ച സേവനമാണ് ശ്രീ ശക്തികാന്ത ദാസ് കാഴ്ചവച്ചത്.
Post a Comment