സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോഴിക്കോട് വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്ക്കൂളിലേക്ക് 2023-24 വര്‍ഷത്തെ എട്ടാം തരം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
www.polyadmission.org/ths എന്ന വെബ്സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് `Online` ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്ക്ക് വഴിയും അപേക്ഷ സമര്‍പ്പിക്കാം.
പേര്, രക്ഷിതാവിന്‍റെ പേര്, മേല്‍വിലാസം, ജനന തീയ്യതി, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവയാണ് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കേണ്ടത്.
പൊതുവിദ്യാഭ്യാസ വിഷയങ്ങള്‍ക്ക് പുറമെ സാങ്കേതികവും ഉല്പാദനോന്മുഖവുമായ വിവിധ തൊഴിലുകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്ന പഠന രീതിയാണ് ടെക്നിക്കല്‍ ഹൈസ്ക്കൂളുകളിലുള്ളത്. ബോധന മാധ്യമം ഇംഗ്ലീഷ് ആണ്.
ടി എച്ച് എസ് എല്‍ സി പസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോളിടെക്നിക്കുകളില്‍ 10% സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.
ഏഴാം തരത്തില്‍ മലയാളം മീഡിയത്തില്‍ പഠിച്ച കുട്ടികള്‍ക്ക് `Enrich your English` എന്ന പ്രത്യേക പരിശീലന പദ്ധതിയും ഉണ്ട്.
05.04.2023 -ന് വൈകിട്ട് 3 മണി വരെ Online അപേക്ഷ സമര്‍പ്പിക്കാം.. പ്രവേശന പരീക്ഷ ഏപ്രില്‍ 12 -ന് നടത്തുന്നതാണ്. ഫോണ്‍: 0495 2380119, 9400006490
Post a Comment