കേരളത്തിലേക്ക് വ്യാപകമായ തോതില്‍ MDMA , LSD തുടങ്ങിയ മാരക സിന്തറ്റിക് ഡ്രഗ്സ് വില്‍പ്പനക്കായി എത്തിക്കുന്ന നൈജീരിയന്‍ പൌരനായ ചാള്സ് ഒഫ്യൂഡില്‍ , 33 വയസ്സ് S/0 ഒഫ്യൂഡില്‍ , സാഗോസ് , നൈജീരിയ എന്നയാളെ 55 ഗ്രാം MDMA യുമായി നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ ജിജീഷ് ഫെബ്രുവരി 3-ആം തിയ്യതി ബാംഗ്ലൂരിലെ ഹൊറമാവ് ആഗര തടാകം എന്ന സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു.
കോഴിക്കോട് സിറ്റി പോലീസി കമ്മീഷണര്‍ ശ്രീ. രാജ്പാല്‍ മീണ IPS അവര്‍കളുടെ ഉത്തരവ് പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശ്രീ. K E ബൈജു IPS അവര്‍കളുടെ മേല്‍ നോട്ടത്തില്‍ ടൌണ്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ബിജുരാജ്. പി യുടെ നിര്‍ദ്ദേശ പ്രകാരം നടക്കാവ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് മയക്കു മരുന്ന് മാഫിയ തലവനായ ചാള്സ് ഒഫ്യുഡിലിനെ പിടികൂടുവാന്‍ സാധിച്ചത്.
കോഴിക്കോട് സ്വദേശികളായ 4 പ്രതികളാണ് വിദേശ സംഘങ്ങള്‍ ഉള്‍പ്പെടെ മാഫിയ സംഘങ്ങളില്‍ നിന്നും MDMA മൊത്തമായി വാങ്ങി കേരളത്തിലെ പല ജില്ലകളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ മയക്കു മരുന്നുകള്‍ കേരളത്തിലേക്ക് എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണികളെ തിരഞ്ഞ് അന്വേഷണ സംഘം ബാംഗ്ലൂരില്‍ എത്തിയിട്ടുള്ളതും തുടര്‍ന്ന് പാലക്കാട്, എറണാകുളം ജില്ലകളിലേക്ക് കടന്നുകളഞ്ഞ പ്രതികളായ ഇന്ത്യന്‍ റെയില്‍വെയില്‍ ജോലി ചെയ്തു വരുന്ന മുഹമ്മദ് റാഷിദ്. കെ എന്നയാളെ പാലക്കാട് വെച്ചും , അദിനാന്‍ എന്നയാളെ എറണാകുളത്ത് നിന്നും ഹൈദരാബാദിലേക്ക് ടൂറിസ്റ്റ് ബസ്സില്‍ രക്ഷപ്പെടുന്നതിനിടക്ക് തന്ത്രപരമായ നീക്കത്തിലൂടെ ബസ്സ് തടഞ്ഞു നിര്‍ത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
വിദേശ പൌരനായ പ്രതിയെ തേടി ബാംഗ്ലൂരില്‍ എത്തിയ അന്വേഷണ സംഘം സ്വജീവന്‍ പണയപ്പെടുത്തി നടത്തിയ അതി സാഹസിക നീക്കത്തിലൂടെ വിജനമായ സ്ഥലത്ത് ഒളിച്ചിരുന്ന് ഘാന സ്വദേശിയായ വിക്ടര്‍ ഡി സാംബയെ അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന മയക്കു മരുന്നുമായി 22.12.2022 തിയ്യതി തോക്ക് ചൂണ്ടി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തിരുന്നു.
കേരളത്തിലേക്ക് മയക്കു മരുന്ന് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് ബാംഗ്ലൂരില്‍ നിന്നാണ്. അവിടെയുള്ള വിദേശികള്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാരെ പിടിച്ചാല്‍ മാത്രമേ കേരളത്തിലേക്കുള്ള മയക്കു മരുന്നിന്‍റെ ഒഴുക്ക് നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് പോലീസ് മനസിലാക്കിയിരുന്നു. മയക്കു മരുന്ന് മാഫിയക്കെതിരെയുള്ള സര്‍ക്കാരിന്‍റെ ശക്തമായ നിലപാടിന്‍റെയും യോദ്ധാവ് പദ്ധതിയുടെയും ഭാഗമായിട്ടാണ് നടക്കാവ് പോലീസ് മാസങ്ങള്‍ നീണ്ട പഴുതടച്ച അന്വേഷണം നടത്തി സാഹസിക നീക്കത്തിലൂടെ 02 വിദേശികള്‍ ഉള്‍പ്പെടെ 06 പേരെയും 02 വാഹനങ്ങളും അടക്കം മൊത്തം 262 gm MDMA യും പിടിച്ചെടുത്തിട്ടുള്ളത്.
ഈ കേസിന്‍റെ അന്വേഷണത്തിനായി പോലീസ് വേഷം മാറി 03 ആഴ്ചകളോളം ബാംഗ്ലൂരില്‍ താമസിക്കുകയും മയക്കു മരുന്ന് കച്ചവടക്കാരെ നിരീക്ഷിച്ച് വരികയുമായിരുന്നു. നേരത്തെ അറസ്റ്റിലായ ഘാന സ്വദേശിയായ വിക്ടര്‍ ഉപയോഗിച്ച വാഹനവും ഫോണ്‍ നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ടിയാന്‍ ആയതിനായി സമര്‍പ്പിച്ച പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവിധ രേഖകള്‍ വ്യാജമാണെന്ന് മനസ്സിലാവുകയും കൂടുതല്‍ അന്വേഷണത്തില്‍ വിക്ടര്‍ ഡി സാംബ എന്നയാളുടെ കൂട്ടു പ്രതിയും മയക്കു മരുന്ന് സംഘത്തിലെ പ്രധാനിയും മയക്കു മരുന്ന് കേസില്‍ ഉള്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ച് ജാമ്യത്തില്‍ ഇറങ്ങിയിട്ടുള്ളതുമായ ചാള്‍സ് ഒഫ്യൂഡില്‍ , 33 വയസ്സ് S/o ഒഫ്യൂഡില്‍ എന്ന പ്രതിയെ 03-02-2023 തിയ്യതി ബല പ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി പുതുതായി ചുമതലയേറ്റെടുത്ത ബഹു. രാജ്പാല്‍ മീണ IPS അവര്‍കളും ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റെടുത്ത ബഹു. K L ബൈജു IPS അവര്‍കളും MDMA യുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് പ്രത്യേകമായ നിര്‍ദ്ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂരില്‍ എത്തിയ സംഘം ദിവസങ്ങളോളം നിരീക്ഷണം നടത്തിയതില്‍ തന്നെ പോലീസ് പിന്‍തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി പോലീസിനെ അക്രമിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതില്‍ ബല പ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയ പ്രതിയുടെ കയ്യില്‍ നിന്നും 55 ഗ്രാം MDMA യും കച്ചവടത്തിനായി ഉപയോഗിച്ച KA 05 KE 5890 നമ്പര്‍ സ്കൂട്ടറും അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളതാണ്. നടക്കാവ് ഇന്‍സ്പെക്ടര്‍ ജിജീഷ്. പി.കെ, സബ്ബ് ഇന്‍സ്പെക്ടര്‍ ശശി കുമാര്‍ പി.കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി ശ്രീകാന്ത്, സജീവന്‍ എം.കെ , ഹരീഷ് കുമാര്‍ സി, ജിത്തു വി.കെ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലെനീഷ് പി.കെ, ബബിത്ത് കുറുമണ്ണില്‍ എന്നിവരാണ് ഈ കേസിന്‍റെ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post a Comment