കേരളത്തിന്റെ റെയിൽവേ വികസനത്തിനായി 2,033 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. സംസ്ഥാനത്തെ 34 സ്റ്റേഷനുകൾ നവീകരിക്കും. രാജ്യത്തുടനീളമുള്ള രണ്ടായിരം റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന 'കൺവീനിയൻസ് സ്റ്റോറുകൾ' സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. എല്ലാ ദിവസവും 24 മണിക്കൂറും ഈ സ്റ്റോറുകൾ തുറന്ന് പ്രവർത്തിക്കുമെന്നും ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു.
Post a Comment