രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ .എന്‍ ബാലഗോപാല്‍. പ്രതീക്ഷിക്കുന്നത് 1.3 ലക്ഷം കോടി വരുമാനം, ചെലവ് 1.76 ലക്ഷം കോടി രൂപ.

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റ് അവതരണമാണിത്.  ഒരു ലക്ഷത്തി 35,419 കോടി റവന്യൂ വരുമാനവും 1,76,089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 23,942 കോടി രൂപയും ധനകമ്മി 39,662 കോടി രൂപയുമാണ്. ശമ്പളത്തിന് 40,051 കോടി രൂപയും പെന്‍ഷന്  28,240 കോടി രൂപയും സബ്‌സിഡിയ്ക്ക് 2,190 കോടി രൂപയും വകയിരുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 14,149 കോടിയും, കുടുംബശ്രീയ്ക്ക് 260 കോടി രൂപയും സാമൂഹ്യ സുരക്ഷാ പെന്‍ഷന് 9764 കോടി രൂപയും വകയിരുത്തി. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും നിര്‍മ്മിക്കും.  ഇതിനായി 1436 കോടി രൂപ മാറ്റി വച്ചു.   പേപ്പര്‍ രഹിത ബജറ്റായിരുന്നു ഇത്തവണയും.

Post a Comment

Previous Post Next Post