ഭക്ഷ്യ സുരക്ഷ വകുപ്പില്‍ നിയമ വിഭാഗം തുടങ്ങുമെന്ന് മന്ത്രി വീണ ജോര്‍ജ്.

ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിക്കുന്നതിനെ തുടര്‍ന്നുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഭക്ഷ്യ സുരക്ഷ വകുപ്പില്‍ നിയമ വിഭാഗം തുടങ്ങുമെന്ന് മന്ത്രി വീണ ജോര്‍ജ്. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അതേ സ്ഥാപനം മറ്റൊരിടത്ത് തുടങ്ങാന്‍ അനുവദിക്കില്ല. നടപടി പുന പരിശോധിക്കണമെങ്കില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ അനുമതി വേണം.

ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് ഗുരുതരകുറ്റമായി കൈകാര്യം ചെയ്യും. ഇതിനുവേണ്ടിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴില്‍ കൂടുതല്‍ ഉദ്യോഗസഥരെ നല്‍കി നിയമ വിഭാഗം ആരംഭിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

Previous Post Next Post