ഇന്ന് ദേശീയ സമ്മതിദായക ദിനം. വോട്ട് ചെയ്യുന്നതുപോലെ മറ്റൊന്നില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും – എന്നതാണ് ഈവർഷത്തിന്റെ ദിനാചരണത്തിന്റെ പ്രമേയം.

ഇന്ന് ദേശീയ സമ്മതിദായക ദിനം.   വോട്ട് രേഖപ്പെടുത്തുന്നതിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനങ്ങള്‍  പങ്കാളികളാവേണ്ടതിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിനാണ് ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആഘോഷിക്കുന്നത്.  വോട്ട് ചെയ്യുന്നതുപോലെ മറ്റൊന്നില്ല,  ഞാൻ ഉറപ്പായും വോട്ട് ചെയ്യും – എന്നതാണ് ഈവർഷത്തെ ദിനാചരണത്തിന്റെ പ്രമേയം.

പതിമൂന്നാമത് ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ചുള്ള പുരസ്കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ന്യൂഡല്‍ഹിയില്‍ വിതരണം ചെയ്യും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവച്ച ഉദ്യോഗസ്ഥര്‍ക്കാണ് പുരസ്കാരം സമ്മാനിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച, രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള പുസ്തകത്തിന്റെ ആദ്യപ്രതി മുഖ്യതെരഞ്ഞെട‌ുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ രാഷ്ട്രപതിയ്ക്ക് സമ്മാനിക്കും.  ചടങ്ങിൽ കേന്ദ്രമന്ത്രി കിരൺ റിജിജു മുഖ്യാതിഥിയാകും.


Post a Comment

Previous Post Next Post