എസ് എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' ഗാനം 95-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനായുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചു.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' ഗാനം 95-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനായുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചു.  കീരവാണി ഈണം നല്‍കിയ ഗാനത്തിന് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് നാമനിര്‍ദേശം ലഭിച്ചത്. ഈ ഗാനം നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയിരുന്നു.

ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിര്‍ദേശമായിരുന്ന ഗുജറാത്തി ചിത്രം ചെല്ലോ ഷോ അന്തിമപട്ടികയില്‍ ഇടംനേടിയില്ല. ഇന്ത്യയില്‍ നിന്നുള്ള രണ്ടു ഡോക്യുമെന്ററി ഇത്തവണത്തെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചു. ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ദ എലിഫന്റ് വിന്‍പെറേഴ്‌സും ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഷൗനക് സെന്നിന്റെ ഓള്‍ ദാറ്റ് ബ്രത്സുമാണ് അന്തിമപട്ടികയിലെത്തിയത്.

കാന്‍ മേളയില്‍ പുരസ്‌കാരം നേടിയ ചിത്രമാണ് ഓള്‍ ദാറ്റ് ബ്രത്സ്.  മാര്‍ച്ച് 12 നാണ് ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.


Post a Comment

Previous Post Next Post