കേരള സ്കൂള്‍ കലോത്സവം
അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന് നാളെ കോഴിക്കോട് അരങ്ങുണരും. അഞ്ചുദിനം നീളുന്ന കലോത്സവം മുഖ്യവേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 24 വേദികള്‍ പ്രതിഭകളെയും കലാസ്വാദകരെയും വരവേൽക്കാന്‍ സജ്ജമായി. കലോത്സവ താരങ്ങളുടെ രജിസ്ട്രേഷൻ രാവിലെ ആരംഭിച്ചു.
മേളയിൽ പങ്കെടുക്കാൻ എത്തിയ കുട്ടികളുടെ ആദ്യ സംഘത്തെ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മത്സരത്തിനെത്തുന്നവരുടെ യാത്രയ്ക്കായി 30 വാഹനങ്ങൾ "കലോത്സവ വണ്ടി" എന്ന പേരിൽ ഉപയോഗിക്കുന്നു. പാലക്കാട് നിന്ന് പ്രയാണം ആരംഭിച്ച കലോത്സവ സ്വർണകപ്പ് വഹിച്ച വാഹനത്തിന് കോഴിക്കോട് ജില്ലാ അതിർത്തിയിൽ സ്വീകരണം നൽകി.
Post a Comment