മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്നു വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്‌ഠരര് രാജീവരര് നട തുറക്കും. തുടര്‍ന്നു മാളികപ്പുറം ക്ഷേത്രനട തുറക്കാന്‍ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിക്ക് താക്കോലും ഭസ്‌മവും നല്‍കി യാത്രയാക്കും.
മേല്‍ശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണന്‍ നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴി തെളിക്കുന്നതോടെ ഭക്‌തര്‍ക്ക് പതിനെട്ടാംപടി കയറാം. ഇന്നു പ്രത്യേക പൂജകളുണ്ടാകില്ല. മകരവിളക്ക് തീര്‍ഥാടന കാലത്തെ പൂജകള്‍ നാളെ പുലര്‍ച്ചെ മൂന്നിനു നിര്‍മാല്യത്തിനുശേഷം തുടങ്ങും. ജനുവരി 14 നാണു മകരവിളക്ക്.
Post a Comment