സ്കൂള്‍ സമയക്രമത്തില്‍ നിലവിലെ സ്ഥിതി തുടരുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. യൂണിഫോം സംബന്ധിച്ച് അതാത് വിദ്യാലയങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും മന്ത്രി.


നിലവിലുള്ള സ്‌കൂൾ  സമയക്രമം  തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി  ശിവൻകുട്ടി. യൂണിഫോം സംബന്ധിച്ചും മിക്സഡ്  സ്കൂൾ സമ്പ്രദായത്തെ സംബന്ധിച്ചും അതാത്  വിദ്യാലയങ്ങൾക്ക് തീരുമാനം എടുക്കാമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു . കുട്ടികളെ ഇടകലർത്തി ഇരുത്തുന്നതിനെ കുറിച്ച് സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post