അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

തൂണേരി, എടച്ചേരി, പുറമേരി, വളയം, നാദാപുരം, വാണിമേൽ, ചെക്യാട് എന്നീ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക അതാത് പഞ്ചായത്തുകളിൽ നിന്നും ലഭിക്കും. 
അപേക്ഷകർ 2022 ജനുവരി ഒന്നിന് 18 നും 46 നും ഇടയിൽ പ്രായമുളളവരായിരിക്കണം.

 എസ് സി / എസ് എടി വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക്  മൂന്നു വർഷം നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും.  വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം.ഹെൽപ്പർ തസ്തികയിലേക്ക് എസ് എസ് എൽ സി പാസായവർ അപേക്ഷിക്കുവാൻ അർഹരല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 13.  

Post a Comment

Previous Post Next Post