രാജ്യത്തെ മറ്റൊരിടത്ത് താമസിക്കുന്നവര്‍ക്ക്, സ്വന്തം മണ്ഡലത്തിലെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് പുതിയ വോട്ടിങ് യന്ത്രം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.

സ്വന്തം മണ്ഡലം വിട്ട്  രാജ്യത്തെ മറ്റൊരിടത്ത് താമസിക്കുന്നവര്‍ക്ക്, അവരുടെ താമസ സ്ഥലത്തിരുന്നു കൊണ്ടുതന്നെ സ്വന്തം മണ്ഡലത്തിലെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് പുതിയ വോട്ടിങ് യന്ത്രം ഏര്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുന്നതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.

റിമോട്ട് വോട്ടിംഗ് യന്ത്രം എന്നറിയപ്പെടുന്ന പുതിയ സംവിധാനം നിലവിലുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍  പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതാണെന്ന് കമ്മീഷന്‍ അറിയിച്ചു.  ഒരു യന്ത്രത്തിന് ഏകദേശം 75-ഓളം മറ്റ് മണ്ഡലങ്ങളിലെ വോട്ടിംഗ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.

 പല കാരണങ്ങള്‍ കൊണ്ട് മാറി താമസിക്കേണ്ടി വരുന്നവര്‍ക്ക് അവരുടെ വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഇതിലൂടെ സാധിക്കും. യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്  രാഷ്ട്രീയ കക്ഷികളെ ബോധവല്‍ക്കരിക്കാന്‍ ജനുവരി 16-ന് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും യോഗം തിരഞ്ഞെടുപ്പ് കമ്മീഷന്‍  വിളിച്ചു ചേര്‍ത്തിട്ടുണ്ട്.  

Post a Comment

Previous Post Next Post