യുജിസി-നെറ്റ് 2023 പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം, പരീക്ഷ ഫെബ്രുവരി 21 മുതല്‍.

നാഷണല്‍ ടെസ്റ്റിങ്‌ ഏജന്‍സി നടത്തുന്ന ദേശീയ അധ്യാപക യോഗ്യതാപരീക്ഷയായ യുജിസി-നെറ്റ് 2023 പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 10 വരെ ആണ് പരീക്ഷ. 
വിശദവിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും ugcnet.nta.nic.in സന്ദര്‍ശിക്കുക. 2023 ജനുവരി 17 വൈകിട്ട് 5 മണി വരെ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യാം.

83 വിഷയങ്ങളിലായി നടത്തുന്ന പരീക്ഷ ഓണ്‍ലൈന്‍ രീതിയിലാണ് നടത്തുക. രാവിലെ 9 മുതല്‍ 12, ഉച്ചയ്ക്ക് 3 മുതല്‍ 6 എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളിലായിട്ടായിരിക്കും പരീക്ഷ നടക്കുക. ഇംഗ്ലീഷിലോ ഹിന്ദിയിലോ പരീക്ഷ എഴുതാം.

Post a Comment

Previous Post Next Post