ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവം സംഘടിപ്പിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ കലോത്സവം സംഘടിപ്പിച്ചു.   കവിയും കേരള സാഹിത്യ അക്കാദമി അംഗവുമായ പവിത്രൻ തീക്കുനി കലോത്സവം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അവതരിപ്പിച്ച നൃത്ത സംഗീത പരിപാടി 'മകളാണ്, അരങ്ങേറി. തുടർന്ന് തിരുവാതിരക്കളി, ഒപ്പന, ഓട്ടൻതുള്ളൽ തുടങ്ങിയ പരിപാടികളും നടന്നു.
നൂറുക്കണക്കിന്  വനിതകൾ അണിനിരന്ന വിളംബരഘോഷയാത്രയോടെയാണ് പരിപാടി ആരംഭിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ഗായകൻ  വി.ടി മുരളി മുഖ്യാതിഥിയായിരുന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് സമ്മാനദാനം നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.ഷീല, അതുല്യ ബൈജു എന്നിവർ  സംസാരിച്ചു. 
സി ഡി എസ് ചെയർപേഴ്സൺ ആർ.പി വത്സല സ്വാഗതവും, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വി.കെ അബ്ദുൾ ഹാരിസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post