ഗതാഗത നിയന്ത്രണം.

ദേശീയപാത 766 കുന്നമംഗലം മുതല്‍ മണ്ണില്‍ക്കടവ് വരെയുള്ള ശാക്തീകരണ പ്രവൃത്തിയുടെ ഭാഗമായി പടനിലം ഭാഗത്ത് കലുങ്കിന്റെ  പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വയനാട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ താമരശ്ശേരി വരട്ട്യാക്കില്‍ റോഡ് വഴിയും കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ സി.ഡബ്ല്യു.ആര്‍.ഡി.എം- പെരിങ്ങളം- മില്‍മ വരട്ട്യാക്കല്‍ റോഡ് വഴിയും തിരിഞ്ഞു പോകണം. ചെറിയ വാഹനങ്ങള്‍ പോലീസിന്റെ നിര്‍ദ്ദേശാനുസരണം വഴി തിരിഞ്ഞു പോകണം

Post a Comment

Previous Post Next Post