റിസർവ് ബാങ്ക് ദ്വൈമാസ ധനനയം പ്രഖ്യാപിച്ചു.

റിസർവ് ബാങ്ക് ദ്വൈമാസ ധനനയം പ്രഖ്യാപിച്ചു. റിപ്പോനിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തി.  6.25 ശതമാനമായിരിക്കും പുതിയ റിപ്പോ നിരക്കെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ പലിശ നിരക്കില്‍ മാറ്റമുണ്ടാകും.

പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്.  സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും അടുത്ത 12 മാസം പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തിന് മുകളില്‍ തന്നെ തുടരുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

Post a Comment

Previous Post Next Post