കേരളത്തില്‍ അടുത്ത രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ മഞ്ഞ ജാഗ്രത.

കേരളത്തില്‍ അടുത്ത രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡൗസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ്  സംസ്ഥാനത്തും പരക്കെ മഴ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഇന്ന് ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ നാല് ജില്ലകളിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.  കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ അടുത്ത നാല് ദിവസം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍  മീന്‍പിടുത്തത്തിന് പോകാന്‍ പാടില്ലെന്നും 
കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുണ്ട്. 


Post a Comment

Previous Post Next Post