ലോക കലാഭൂപടത്തില്‍ കൊച്ചിക്ക് തനത് മേല്‍വിലാസം നല്‍കിയ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഇന്ന് തിരിതെളിയും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികളാണ് ബിനാലെയിൽ പ്രദര്‍ശനത്തിനുണ്ടാവുക.
14 വേദികളിലായാണ് പ്രദർശനം. 'നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും' എന്നതാണ് ഏപ്രിൽ 10 വരെ നടക്കുന്ന ബിനാലെയുടെ പ്രമേയം. വൈകിട്ട് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാലെ ഉദ്ഘാടനം ചെയ്യും.
Post a Comment