ജീവതാളം വളണ്ടിയര്‍ പരിശിലനം സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായി അരിക്കുളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതന്‍ മാസ്റ്റര്‍ പരിശിലനം ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.വി. നിജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.  ജീവതാളം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.നീതു ജോണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ്  ജോസ് എ.ജെ,  മേലടി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍  ബിനോയ് ജോണ്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ മുജീബ് റഹ്മാന്‍ ക്ലസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

 മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്‌ന സി സ്വാഗതവും പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ബീന ജോസഫ് നന്ദിയും പറഞ്ഞു. വിവിധതരം ഭക്ഷണ പദാർത്ഥങ്ങൾ  അടങ്ങിയ ജീവതാളം ഫുഡ് പ്ലേറ്റ് വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.പി രജനിക്ക് നല്‍കിക്കൊണ്ട്  എ.എം സുഗതന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

Post a Comment

Previous Post Next Post