കാർബൺ ന്യൂട്രൽ സംസ്ഥാനമാകാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തുടക്കമായതായി മന്ത്രി പി പ്രസാദ്.


സമ്പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമാകുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ നടത്തിവരുന്നതായി മന്ത്രി പി പ്രസാദ്. കാർഷിക മേഖലയിലെ ഊർജ്ജ പരിവർത്തനം എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് എനർജി മാനേജ്മെന്റ് സെന്റർ സംഘടിപ്പിച്ച ശില്പശാല മന്ത്രി ഉദ്ഘാടനം ചെയ്തു. 

സർക്കാരിന്റെ കൃഷി ഫാമുകൾ, കാർബൺ വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.  പുനരുപയോഗിക്കാവുന്ന സൗരോർജ്ജം അടക്കമുള്ള  ഊർജ്ജ സ്രോതസ്സുകളെ കാർഷിക മേഖലയിലടക്കം ഉപയോഗിക്കാൻ സാധിക്കണമെന്ന്  മന്ത്രി അഭിപ്രായപ്പെട്ടു.


Post a Comment

Previous Post Next Post