പുതുവത്സരത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ആഘോഷപരിപാടികളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോട് ബീച്ചിലേക്ക് വാഹനം കടത്തിവിടുന്നതിന് ഇന്ന് വൈകീട്ട് മൂന്നു മുതല്‍ ആറുവരെ ഭാഗികമായും വൈകീട്ട് ആറുമുതല്‍ പുതുവത്സരാഘോഷം കഴിയുന്നവരെ പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തും. ആലപ്പുഴ ജില്ലയിലെ പ്രധാനപ്പെട്ട 148 കേന്ദ്രങ്ങളിൽ പൊലീസിനെ വിന്യസിക്കും. പുതവത്സരത്തിന്റെ ഭാഗമായി ആഘോഷങ്ങൾ അതിരുവിടാതിരിക്കാനും ആഘോഷത്തിന്റെ മറവിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നതിനുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.
ഹൌസ് ബോട്ടിലും മറ്റും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായി ഉറപ്പു വരുത്തും. കോവളത്തും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ലഹരിക്കെതിലെ പരിശോധന ശക്തമാക്കും. പുതുവത്സരത്തോടനുബന്ധിച്ച് വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട് . നിയമലംഘനം കണ്ടാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.
Post a Comment