ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി നിത്യാനന്ദ റായ്.

ജമ്മു കാശ്മീരിൽ സുരക്ഷാ സ്ഥിതിഗതികൾ മെച്ചപ്പെട്ടതായും ഭീകരവാദത്തിനെതിരെ ശക്തമായ നയമാണ് സ്വീകരിച്ചിട്ടുള്ളതെന്നും കേന്ദ്ര സർക്കാർ. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചതാണ് ഇക്കാര്യം. 2018 ൽ 417 തീവ്രവാദ ആക്രമണം ഉണ്ടായപ്പോൾ 2021ൽ 229 ആക്രമണങ്ങളാണ് നടന്നതെന്നും അദ്ദേഹം അറിയിച്ചു.

 ജമ്മു കശ്‍മീരിൽ ഈ വർഷം നവംബർ വരെ 123 ഭീകരാക്രമണങ്ങൾ ഉണ്ടായതായും 31 സുരക്ഷാ ഉദ്യോഗസ്ഥർക്കും 31 സാധാരണക്കാർക്കും ജീവൻ നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ 11 മാസത്തിൽ 180 ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ  ഏറ്റുമുട്ടലിൽ വധിച്ചിട്ടുണ്ടെന്ന് ശ്രീ റായ് അറിയിച്ചു.


Post a Comment

Previous Post Next Post